2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ബാഴ്‌സലോണക്ക് തോല്‍വി

 

മാഡ്രിഡ്: കോപ്പ ഡെല്‍റേ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയ്ക്ക് തോല്‍വി. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ലെവന്റെയാണ് ബാഴ്‌സയെ സ്വന്തം മൈതാനത്ത് ചുരുട്ടിക്കെട്ടിയത്.
ലെവന്റെ ഒന്നിനെതിരേ രണ്ടണ്ടു ഗോളുകള്‍ക്കു ബാഴ്‌സയുടെ കഥ കഴിക്കുകയായിരുന്നു. കളി തുടങ്ങി 20 മിനുട്ടിനുള്ളില്‍ തന്നെ ബാഴ്‌സ രണ്ട് ഗോള്‍ വഴങ്ങി.
എറിക്ക് കബാക്കോയും (4) ബോര്‍യ മയോറലുമാണ് (18) ലെവന്റെയുടെ സ്‌കോറര്‍മാര്‍. 88-ാം മിനുട്ടില്‍ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബാഴ്‌സലോണയുടെ ആശ്വാസ ഗോള്‍ നേടിയത്. ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരുന്നു ബാഴ്‌സ ഇറങ്ങിയത്. ബാഴ്‌സയുടെ രണ്ടണ്ടാംനിര ടീമിനെതിരേ ലെവന്റെ അവസരം മുതലെടുക്കുകയും ചെയ്തു.

കിങ്‌സ് കപ്പിലെ മറ്റു ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സെവിയ്യ 3-1ന് അത്‌ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ ബെറ്റിസും റയല്‍ സോസിഡാഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.