2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ബാഴ്‌സയ്ക്കും റയലിനും ജയം

മിഷിഗണ്‍: സീസണിന് മുന്നോടിയായുള്ള വമ്പന്‍മാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, ലിവര്‍പൂള്‍, പി.എസ്.ജി എന്നിവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ബാഴ്‌സലോണ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ വീഴ്ത്തിയപ്പോള്‍ റയല്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ചെല്‍സിയെയും ബയേണ്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഇന്റര്‍മിലാനെയും ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് എ.സി മിലാനെയും പി.എസ്.ജി എതിരില്ലാത്ത നാലു ഗോളിന് ലെയ്‌സ്റ്റെര്‍ സിറ്റിയെയും പരാജയപ്പെടുത്തി.
സെല്‍റ്റികിനെതിരേ ആര്‍ത തുറാന്‍, മുനീര്‍ എല്‍ ഹദാദി എന്നിവര്‍ ബാഴ്‌സയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ സെല്‍റ്റ താരം എഫെ അംബ്രോസിന്റെ സെല്‍ഫ് ഗോളായിരുന്നു. ചെല്‍സിക്കെതിരേ ആദ്യ പകുതിയില്‍ നേടിയ മൂന്നു ഗോളുകളാണ് റയലിന്റെ വിജയമുറപ്പിച്ചത്. മാഴ്‌സലോണ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മരിയാനോ ഡയസ് ടീമിന്റെ മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതിയുടെ അവസാന 10 മിനുട്ടില്‍ ഏദന്‍ ഹസാര്‍ദ് രണ്ടു ഗോള്‍ മടക്കി റയലിനെ ഞെട്ടിച്ചെങ്കിലും ജയം റയലിനൊപ്പം നിന്നു. ഇന്ററിനെതിരേ ജൂലിയാന്‍ ഗ്രീനിന്റെ ഹാട്രിക്കാണ് ബയേണിന് മികച്ച ജയം സമ്മാനിച്ചത്. ഫ്രാങ്ക് റിബറിയും ബയേണിനായി വല കുലുക്കി.
എ.സി മിലാനെതിരേ ഡിവോക് ഒറിഗി, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലെയ്‌സ്റ്റെറിനെ എഡിന്‍സന്‍ കവാനി, ഐക്കോണ്‍, ലൂകാസ്, എഡ്വാര്‍ഡ് എന്നിവരുടെ ഗോളിന്റെ കരുത്തിലാണ് പി.എസ്.ജി നാണം കെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.