2018 February 20 Tuesday
ഭൂമിയില്‍ കഴിയുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് സാമൂഹ്യപ്രവര്‍ത്തനം
ആലീസ് വാക്കര്‍

ബാല ഇന്ത്യ: ജില്ലാതല പരിപാടിയും പൊതുസമ്മേളനവും അമ്പലപ്പുഴയില്‍

ആലപ്പുഴ: റിപ്പബ്ലിക് ദിനത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന വ്യാപകമായി നടത്തുന്ന ബാല ഇന്ത്യയുടെ ജില്ലാതല പരിപാടിയും പൊതുസമ്മേളനവും അമ്പലപ്പുഴയില്‍ നടക്കും.
ജനപ്രതിനിധികള്‍, മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.പുത്തന്‍ മഹല്‍ മദ്‌റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഷെഫീഖ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.എ നവാസ് അന്‍വരി, ഐ മുഹമ്മദ് മുബാശ്, എ.എം സുധീര്‍ മുസ്‌ലിയാര്‍, റിഫാസ് സിദ്ദീഖ്, ഇസ്മാഈല്‍ ബാദുശ, ഇമാമുദ്ദീന്‍ കാക്കാഴം എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.