2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബാലറ്റ് പേപ്പര്‍ അച്ചടി തുടങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിന്റെ അച്ചടി സംസ്ഥാനത്തെ എട്ട് സര്‍ക്കാര്‍ പ്രസുകളില്‍ ആരംഭിച്ചു. സര്‍വീസ് ബാലറ്റുകളുടെ അച്ചടി ഏറെക്കുറെ പൂര്‍ത്തിയായി. തുടര്‍ന്ന് പോസ്റ്റല്‍ ബാലറ്റ് അച്ചടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വോട്ടിങ് യന്ത്രത്തില്‍ ഉപയോഗിക്കുന്ന ബാലറ്റുകളുടെ അച്ചടി മണ്ണന്തല, തിരുവനന്തപുരം സര്‍ക്കാര്‍ പ്രസുകളില്‍ നടക്കും.

പിങ്ക് നിറമാണ് ബാലറ്റ് പേപ്പറിന്. എല്ലാ ബാലറ്റിലും സ്ഥാനാര്‍ഥികളുടെ കറുപ്പിലും വെളുപ്പിലുമുള്ള ഫോട്ടോയും ഉള്‍പെടുത്തും.
ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പൂഞ്ഞാറില്‍ രണ്ടു ബാലറ്റ് യൂനിറ്റുകള്‍ ഉപയോഗിക്കും. ഇവിടെ 17 പേരാണ് മത്സരരംഗത്തുള്ളത്.
നാലു സ്ഥാനാര്‍ഥികള്‍ വീതമുള്ള അഞ്ചു മണ്ഡലങ്ങളുണ്ട്. പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്, തരൂര്‍, ചേലക്കര എന്നിവ. പത്തോ അതിലധികമോ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍ 44. ഉദുമ- 10, കാഞ്ഞങ്ങാട്- 12, അഴീക്കോട്- 10, കണ്ണൂര്‍- 11, പേരാവൂര്‍- 11, മാനന്തവാടി- 11, കല്‍പറ്റ- 10, വടകര- 11, കുറ്റ്യാടി- 12, കൊയിലാണ്ടി- 10, കോഴിക്കോട് സൗത്ത്- 11, തിരുവനമ്പാടി- 10, കൊണ്ടോട്ടി- 10, ഏറനാട്- 10, വള്ളിക്കുന്ന്- 11, തിരൂരങ്ങാടി- 10, താനൂര്‍- 13, തിരൂര്‍- 12, കോട്ടക്കല്‍- 10, തവനൂര്‍- 12, പൊന്നാനി- 11, പട്ടാമ്പി- 11, ചിറ്റൂര്‍- 10, നെന്മാറ- 13, നാട്ടിക- 10, ആലുവ- 11, വൈപ്പിന്‍- 10, കൊച്ചി- 10, തൃപ്പൂണിത്തുറ- 13, തൃക്കാക്കര- 11, ദേവികുളം- 10, തൊടുപുഴ- 10, ചങ്ങനാശ്ശേരി- 10, അമ്പലപ്പുഴ- 10, ഹരിപ്പാട്- 13, ചവറ- 12, വര്‍ക്കല- 12, നെടുമങ്ങാട്- 12, വാമനപുരം- 11, കഴക്കൂട്ടം- 12, തിരുവനന്തപുരം- 12, അരുവിക്കര- 10, കോവളം- 10.
മറ്റു മണ്ഡലങ്ങളിലെ കണക്ക് ഇങ്ങനെ: മഞ്ചേശ്വരം- 8, കാസര്‍കോട്- 7, തൃക്കരിപ്പൂര്‍- 9, കല്യാശ്ശേരി- 6, തളിപ്പറമ്പ്- 8, ഇരിക്കൂര്‍- 9, ധര്‍മടം- 6, തലശ്ശേരി- 8, കൂത്തുപറമ്പ്- 9, മട്ടന്നൂര്‍- 5, സുല്‍ത്താന്‍ ബത്തേരി- 8, നാദാപുരം- 9, പേരാമ്പ്ര- 8, ബാലുശ്ശേരി- 8, എലത്തൂര്‍- 6, കോഴിക്കോട് നോര്‍ത്ത്- 9, ബേപ്പൂര്‍- 9, കുന്ദമംഗലം- 9, കൊടുവള്ളി- 8, വണ്ടൂര്‍- 6, മഞ്ചേരി- 7, പെരിന്തല്‍മണ്ണ- 8, മങ്കട- 9, മലപ്പുറം- 6, വേങ്ങര- 6, തൃത്താല- 8, ഷൊര്‍ണൂര്‍- 9, ഒറ്റപ്പാലം- 8, മണ്ണാര്‍ക്കാട്- 9, മലമ്പുഴ- 7, പാലക്കാട്- 5, ആലത്തൂര്‍- 6, കുന്നംകുളം- 6, ഗുരുവായൂര്‍- 9, മണലൂര്‍- 8, വടക്കാഞ്ചേരി- 6, ഒല്ലൂര്‍- 8, തൃശൂര്‍- 9, കൈപ്പമംഗലം- 9, ഇരിങ്ങാലക്കുട- 6, പുതുക്കാട്- 8, ചാലക്കുടി- 8, കൊടുങ്ങല്ലൂര്‍- 9, പെരുമ്പാവൂര്‍- 8, അങ്കമാലി- 8, കളമശ്ശേരി- 9, പറവൂര്‍- 8, എറണാകുളം- 8, കുന്നത്തുനാട്- 7, പിറവം- 7, മൂവാറ്റുപുഴ- 6, കോതമംഗലം- 8, ഉടുമ്പന്‍ചോല- 7, ഇടുക്കി- 7, പീരുമേട്- 7, പാല- 8, കടുത്തുരുത്തി- 6, വൈക്കം- 8, ഏറ്റുമാനൂര്‍- 8, കോട്ടയം- 8, പുതുപ്പള്ളി- 9, കാഞ്ഞിരപ്പള്ളി- 8, അരൂര്‍- 8, ചേര്‍ത്തല- 8, ആലപ്പുഴ- 8, കുട്ടനാട്- 8, കായംകുളം- 8, മാവേലിക്കര- 6, ചെങ്ങന്നൂര്‍- 6, തിരുവല്ല- 6, റാന്നി- 7, ആറന്മുള- 9, കോന്നി- 8, അടൂര്‍- 7, കരുനാഗപ്പള്ളി- 7, കുന്നത്തൂര്‍- 8, കൊട്ടാരക്കര- 8, പത്തനാപുരം- 9, പുനലൂര്‍- 7, ചടയമംഗലം- 8, കുണ്ടറ- 8, കൊല്ലം- 7, ഇരവിപുരം- 7, ചാത്തന്നൂര്‍- 7, ആറ്റിങ്ങല്‍- 9, ചിറയിന്‍കീഴ്- 9, വട്ടിയൂര്‍ക്കാവ്- 9, നേമം- 9, പാറശാല- 9, കാട്ടാക്കട- 7, നെയ്യാറ്റിന്‍കര- 5.
75 മണ്ഡലങ്ങളിലാണ് വനിതാ സ്ഥാനാര്‍ഥികളുള്ളത്. എട്ടു മണ്ഡലങ്ങളില്‍ മൂന്നു വീതം വനിതകള്‍ മത്സരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.