
കൊല്ലം: അയത്തില്‍ പുന്തലത്താഴത്തെ ബാര്‍ ഹോട്ടല്‍ പാര്‍ട്ട്ണറായ ഭര്‍ത്താവിനെയും മകനെയും ബാറിന്റെ ചില പാര്‍ട്ട്ണര്‍മാര്‍ ചേര്‍ന്നു മര്‍ദിച്ച സംഭവത്തിലെ പരാതിയില്‍ പൊലിസ് കേസെടുക്കുന്നില്ലെന്നു പരാതി. സ്ഥാപന ഉടമയും ലൈസന്‍സികളില്‍ ഒരാളുമായ യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടിനു രാത്രി പത്തരയോടെയാണ് ഒരു സംഘം ബാറിലെത്തി കാഷ് കൗണ്ടറില്‍നിന്നു പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് പി. അനില്‍കുമാറിനെയും മകന് അനന്ദുവിനെയും മര്‍ദിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഇരവിപുരം പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ ഉഷ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി. അനില്‍കുമാറും അനന്ദുവും പങ്കെടുത്തു.