2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് പുതുതായി വന്ന ഭേദഗതി തടസമാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ പാടില്ലെന്നായിരുന്നു ഭേദഗതി.
ഇന്നലെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവേയാണ് പുതുതായി വന്ന ഭേദഗതി ഇതിന് തടസമാകുമോ എന്ന് കോടതി ചോദിച്ചത്. അഴിമതി നിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് 18ന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ഈ ഉത്തരവിന് ശേഷമായിരിക്കും വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ തുടരന്വേഷണം വേണമെന്ന ഹരജികളിലുള്ള വിധി പ്രഖ്യാപിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.