2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബാബുവിന്റെ ബിനാമി ബാബുറാമിന്റെ സ്വത്തുവിവരങ്ങള്‍ കണ്ടെത്തി; 41 ഇടങ്ങളില്‍ ഏക്കറ് കണക്കിന് ഭൂമി

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ കണ്ടെത്തി. വിജിലന്‍സാണ് സ്വത്ത് വിവരങ്ങള്‍ അടങ്ങിയ പട്ടിക കണ്ടെത്തിയത്. ബാബുറാം തന്നെ സ്വയം എഴുതി തയ്യാറാക്കിയ പട്ടികയാണിത്.

മരട്, പനങ്ങാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി ഏക്കറുകണക്കിന് ഭൂമിയുള്ളതായി റിപ്പോര്‍ട്ട്. ഇങ്ങനെ 41 ഇടങ്ങളിലായി ഭൂമിയുണ്ടെന്ന് വിജിലന്‍സ്. കൂടാതെ മറ്റ് ഏഴിടങ്ങളില്‍ കൂടി ഭൂമിയുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബുറാമിന്റെ ബാങ്ക് ലോക്കറുകള്‍ ഉടന്‍ തുറക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

കെ.ബാബുവിന്റെ ബിനാമിയെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലെത്തിയതിനു പിന്നാലെ നിഷേധിച്ചുകൊണ്ട് ബാബുറാം രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.