2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ബാബരി: എസ്.കെ.എസ്.എസ്.എഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഇന്നലെ എസ്.കെ.എസ്.എസ്.എഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പരിപാടിയില്‍ വിശാല കാന്‍വാസില്‍ ഒപ്പുവച്ച് രാഷട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘ്പരിവാറും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. പള്ളി നിലനിന്നിരുന്ന സ്ഥലത്ത് അമ്പലമായിരുന്നു എന്ന വാദത്തിനു ശക്തി പകര്‍ന്ന് പുരാവസ്തു ഗേവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഗൂഢാലോചന വ്യക്തമാകുന്നെന്നും സംഗമം ചൂണ്ടിക്കാട്ടി.  ജില്ലാ പ്രസിഡന്റ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍ കോയ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍, പത്രപ്രര്‍ത്തകരായ ടി.പി ചെറൂപ്പ (തത്സമയം), നവാസ് പൂനൂര്‍ (സുപ്രഭാതം), സാജു (മീഡിയ വണ്‍), കെ.കെ ദിനേഷന്‍, വി. വസീഫ് കൊടിയത്തൂര്‍, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, സി.പി ഇഖ്ബാല്‍, മുനീര്‍ ദാരിമി എലത്തൂര്‍, സലാം ഫറോക്ക്, നിസാം ഓമശ്ശേരി, ഹാരിസ് മുസ് ലിയാര്‍ താമരശ്ശേരി ഒപ്പുവച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.