2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബാബരി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി

  • മധ്യസ്ഥം വഹിക്കാമെന്ന് ചീഫ് ജസ്റ്റിസ്

  • നിര്‍ദ്ദേശം ആര്‍.എസ്.എസ് സ്വാഗതം ചെയ്തു

  • മുസ്‌ലിം സംഘടനകള്‍ തള്ളി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി. പ്രശ്‌നം ഇരു വിഭാഗവും കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ഇരുവിഭാഗവും പ്രശ്‌ന പരിഹാരത്തിന് തയാറാവണം. പ്രശ്‌നം രമ്യമായി തീര്‍ക്കുകയാണ് വേണ്ടതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും അറിയിച്ചു.

കോടതിക്കകത്തു ഇതിനൊരു പരിഹാരം സാധ്യമല്ലെന്നാണ് കോടതി നിലപാട്. ഇത് രണ്ടു വിഭാഗങ്ങളെ ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ പുറത്തു വെച്ച് പരിഹരിക്കുന്നതാണ് അഭികാമ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.

കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് തയാറല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് രംഗത്തെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.