2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ബാന്‍ഡ് – എയ്ഡ്

ചെറിയ മുറിവ് ശരീരത്തില്‍ പറ്റിയാല്‍ ഉടന്‍തന്നെ നമ്മളില്‍ പലരും അന്വേഷിക്കുന്നത് ബാന്‍ഡ്- എയ്ഡായിരിക്കും. ഒന്നര രൂപയ്ക്കും രണ്ട് രൂപയ്ക്കും വിപണിയില്‍ സുലഭമായ ബാന്‍ഡ്- എയ്ഡ് കണ്ടുപിടിച്ചതിന്റെ പിന്നിലുമുണ്ട് ശാസ്ത്രകരങ്ങള്‍. ഏര്‍ലി ഡിക്‌സണ്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ 1917 ലാണ് ജോസഫൈന്‍ എന്ന യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരം എവിടെ തൊട്ടാലും മുറിയുന്ന പ്രകൃതമായിരുന്നു. അടുക്കളയില്‍ നിന്ന് രാത്രി പത്‌നി തിരിച്ചുവരുമ്പോള്‍ കൈയ്യിലും ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരിക്കും.
ഭാര്യയുടെ ഈ പ്രകൃതം ആദ്യം ഏര്‍ലി ഡിക്‌സണ്‍സ് അത്ര ഗൗനിച്ചില്ല. എന്നാല്‍ ചില മുറിവുകള്‍ മാരകമായതോടെ ഇതിനെ അതിജീവിക്കാന്‍ ഒരു വഴി കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു.
1920 ല്‍ കോട്ടണ്‍ തുണിയുടെ ചതുര കഷണത്തില്‍ മരുന്ന് ഒട്ടിച്ച് അദ്ദേഹം ആദ്യത്തെ ബാന്‍ഡ്- എയ്ഡ് ലോകത്തിന് സമ്മാനിച്ചു. തുടര്‍ന്ന് പത്‌നിക്ക് മുറിവ് പറ്റുമ്പോഴെല്ലാം ഇത് ഉപയോഗിച്ചു. തുടര്‍ന്ന് അമേരിക്കയിലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി ബാന്‍ഡ് എയ്ഡ് മാര്‍ക്കറ്റില്‍ എത്തിച്ചു. രണ്ടര ഇഞ്ച് വീതിയും 18 ഇഞ്ച് നീളവുമുണ്ടായിരുന്നു ഡിക്‌സന്റെ പ്രഥമ ബാന്‍ഡ് എയ്ഡിന്. 1924 ല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ബാന്‍ഡ് എയ്ഡ് ഉണ്ടാക്കാന്‍ തുടങ്ങിയതോടെ നാം ഇന്ന് കാണുന്ന ചെറിയ ബാന്‍ഡ് എയ്ഡുകള്‍ വിപണിയിലെത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.