2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബാങ്ക് തട്ടിപ്പ്: ഭൂഷണ്‍ സ്റ്റീല്‍ കമ്പനിയില്‍ സി.ബി.ഐ റെയ്ഡ്

 

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭൂഷണ്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് കമ്പനിയുടെ വ്യത്യസ്ത ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ്. 2,348 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് സി.ബി.ഐ അറിയിച്ചു. ഡല്‍ഹി, ചണ്ഡീഗഡ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ കമ്പനിയുടെ ഓഫിസുകളിലും ആസ്ഥാനത്തുമാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.
വായ്പാ തട്ടിപ്പില്‍ കമ്പനിയുടെ ഡയരക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍ തുടങ്ങിയവരുടെ വസതികളിലും റെയ്ഡ് നടത്തി. ഡയരക്ടര്‍മാര്‍ക്ക് പുറമെ, ബാങ്ക് ജീവനക്കാര്‍, ചില സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ പേരില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഖജനാവ് എന്നിവയെയും വഞ്ചിക്കുവാന്‍ കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തതെന്നാണ് സി.ബി.ഐ പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.