2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബാങ്ക് ഇടപാട് വിവരങ്ങള്‍ നല്‍കാന്‍ എം.പിമാര്‍ക്ക് ബി.ജെ.പിയുടെ നിര്‍ദേശം ബാങ്ക് ഇടപാട് വിവരങ്ങള്‍ നല്‍കാന്‍ എം.പിമാര്‍ക്ക് ബി.ജെ.പിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന ഈ മാസം എട്ട് മുതല്‍ അടുത്തമാസം 31 വരെ നടത്തിയ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. ഇന്നലെ രാവിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നിര്‍ദേശം നല്‍കിയത്.
സ്വയം ഉദാഹരണങ്ങള്‍ സൃഷ്ടിച്ചായിരിക്കണം കള്ളപ്പണത്തിനെതിരായ മുന്നേറ്റം നയിക്കേണ്ടതെന്നു മോദി പറഞ്ഞതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ ജനുവരി ഒന്നിനു തന്നെ ഈ വിവരങ്ങള്‍ പാര്‍ട്ടിക്കു നല്‍ണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ആദായ നികുതി ബില്ലിന്റെ ഭേദഗതി പാസാകുന്നതോടെ പാവപ്പെട്ടവരില്‍ നിന്നു കൊള്ളയടിക്കപ്പെട്ട പണം അവരുടെ ക്ഷേമത്തിനു വേണ്ടിത്തന്നെ വിനിയോഗിക്കാന്‍ കഴിയുമെന്നും മോദി യോഗത്തില്‍ പറഞ്ഞു. പാര്‍ലമെന്റിലെ പ്രതിപക്ഷ ആക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ബി.ജെ.പിയുടെ ജന പ്രതിനിധികളോടുള്ള മോദിയുടെ നിര്‍ദേശം.
അതേസമയം എന്തുകൊണ്ടാണ് ഈ മാസം എട്ടിനു ശേഷമുള്ള ഇടപാട് മാത്രം ചോദിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. എട്ടിനു ആറുമാസം മുമ്പുള്ള അക്കൗണ്ട് ഇടപാടുകളെക്കുറിച്ച് ചോദിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അതോടൊപ്പം അംബാനി, അദാനി, പേ ടിഎം, ബിഗ്ബസാര്‍ തുടങ്ങിയ മോദിയുടെ സുഹൃത്തുക്കളുടെ അക്കൗണ്ട് വിവരങ്ങളും പുറത്തു വിടേണ്ടതാണെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പിയുടെയും മോദിയുടെയും അടുപ്പക്കാര്‍ക്ക് നോട്ട് പിന്‍വലിക്കുന്ന വിവരം നേരത്തേ ചോര്‍ത്തിക്കൊടുത്തിരുന്നുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News