2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം: ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്‍.ബി.ഐ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന തരത്തില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ആര്‍.ബി.ഐ വിശദീകരണം നല്‍കിയത്.
2017 ജൂണ്‍ ഒന്നിന് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കുന്നത്. 2017ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് ആര്‍.ബി.ഐ പറയുന്നു. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അതത് ബാങ്കുകള്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കണമെന്നും വ്യക്തമാക്കുന്നു. ഇതിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.
കഴിഞ്ഞ ജൂണില്‍ അക്കൗണ്ട് തുടങ്ങുന്നതിനോ 50,000 രൂപയ്ക്കുമുകളിലുള്ള പണം കൈമാറ്റത്തിനോ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31ന് മുന്‍പ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട തീരുമാനം സര്‍ക്കാരിന്റേത് മാത്രമാണെന്ന നിലയില്‍ റിപ്പോര്‍ട്ട് വന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.