2020 February 26 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബാങ്കോക്കില്‍ നിന്ന് ഇന്ത്യയിലെത്തിയ രണ്ടുപേര്‍ക്ക് കൊറോണയെന്ന് സംശയം

 

കൊല്‍ക്കത്ത: ബാങ്കോക്കില്‍ നിന്ന് ഈയാഴ്ച ഇന്ത്യയിലെത്തിയ രണ്ടുപേരെ കൊറോണ(കോവിഡ്-19) വൈറസ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കി. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തെര്‍മല്‍ പരിശോധനയിലാണ് ഹിമാദ്രി ബര്‍മന്‍, നാഗേന്ദ്ര സിങ് എന്നിവര്‍ക്ക് വൈറസ് ബാധിച്ചെന്ന് സംശയം ഉയര്‍ന്നത്.
നേരത്തെ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിമാനത്താവള അധികൃതര്‍ ഇത് നിഷേധിച്ചു. കൊല്‍ക്കത്തയില്‍ വൈറസ് സംശയിക്കുന്ന രണ്ടു പേരെയും സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും അവര്‍ ഇടപഴകിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് വലുതും ചെറുതുമായി 80ഓളം വിമാനത്താവളങ്ങളില്‍ കൊറോണ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
നേരത്തെ ഇതു സംബന്ധിച്ച് ജപ്പാനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരണം നല്‍കിയിരുന്നു. യാത്രക്കാരും ജീവനക്കാരുമായി 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ നില തൃപ്തികരമാണെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും രോഗം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.