2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ബാങ്കുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം

മുംബൈ: ഈ മാസത്തെ ആദ്യ ആഴ്ച രാജ്യത്തെ ബാങ്കുകള്‍ തുറക്കില്ലെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ആര്‍.ബി.ഐ. തെറ്റായ പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് വൈസ് പ്രസിഡന്റ് അശ്വിനി റാണയും അറിയിച്ചു. 

ബാങ്കുകള്‍ അവധിയാണെങ്കിലും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കില്ലെന്നും സന്ദേശമുണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒന്‍പതുവരെയുള്ള തിയതികളിലായി ആറ് ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധിയെന്നായിരുന്നു വാട്‌സ് ആപ്പ് വഴി വാര്‍ത്ത പ്രചരിച്ചിരുന്നത്. രണ്ട് മുതല്‍ അഞ്ചുവരെയും എട്ട്, ഒന്‍പത് തിയതികളിലുമാണ് അവധിയെന്നാണ് വ്യാജ പ്രചാരണം. സെപ്റ്റംബര്‍ മൂന്നിന് ജന്മാഷ്ഠമി അവധിയും തുടര്‍ന്ന് ജീവനക്കാരുടെ സമരവുമാണ് അവധിക്ക് കാരണമെന്നാണ് വ്യാജ സന്ദേശം പ്രചരിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News