2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബാങ്കില്‍ പണത്തിനായി ക്യൂ നിന്ന യുവതിക്ക് സുഖപ്രസവം

കാന്‍പൂര്‍: പണത്തിനായി നീണ്ട ക്യൂവില്‍ നിന്ന് രാജ്യത്ത് മരിച്ചത് നിരവധിപേരാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഒരു ജനനമാണ് ക്യൂവിനിടയില്‍ ഉണ്ടായത്. ബാങ്കില്‍ പണത്തിനായി ക്യൂ നിന്ന യുവതി ബാങ്കിനുള്ളില്‍ പ്രസവിക്കുകയായിരുന്നു.
കാന്‍പൂരിലെ ദേഹത്ത് ജില്ലയിലെ ഒരു ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചത്. ഉടന്‍തന്നെ ബാങ്ക് അധികൃതര്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ സെപ്റ്റംബറില്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു പ്രസവം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News