2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര: 70 മരണം

ബാഗ്ദാദ്: വടക്കുകിഴക്കന്‍ ബാഗ്ദാദില്‍ ഉണ്ടായ മൂന്നു ബോംബാക്രമണത്തില്‍ 70 മരണം. 100ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ഷിയ ഭൂരിപക്ഷമുള്ള മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. അല്‍ഷാബ് മേഖലയിലെ മാര്‍ക്കറ്റിലായിരുന്നു ആദ്യ സ്‌ഫോടനം. 38 പേരാണ് അവിടെ മരണപ്പെട്ടത്. പിന്നീട് അല്‍പ്പസമയത്തിനു ശേഷം സദര്‍ മേഖലയില്‍ ചാവേര്‍ ബോംബാക്രമണമുണ്ടായി. മൂന്നാമതായി അല്‍ റഷീദ് പ്രദേശത്ത് കാര്‍ബോംബ് സ്‌ഫോടനത്തില്‍ 8 പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായി ഓണ്‍ലൈനിലൂടെ അറിയിച്ചു.

കഴിഞ്ഞയാഴ്ച ബാഗ്ദാദിലും പരിസരത്തുമുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 200 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.