2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബാഗേജ് വൈകി; കരിപ്പൂരില്‍ യാത്രക്കാര്‍ ബഹളംവച്ചു

 

കൊണ്ടോട്ടി: ബാഗേജ് ലഭിക്കാന്‍ വൈകിയതില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബഹളം. ഇന്നലെ രാവിലെ 7.45ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരാണ് ബഹളം വെച്ചത്.

പരിശോധനകള്‍ കഴിഞ്ഞ് ബാഗേജിനായി രണ്ടുമണിക്കൂര്‍ കാത്തിരുന്നിട്ടും ലഭിച്ചില്ല. വിമാനത്തില്‍ നിന്ന് ബാഗേജ് ഇറക്കാന്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജീവനക്കാര്‍ കുറവായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യാത്രക്കാരുടെ ബഹളത്തെ തുടര്‍ന്ന് പിന്നീട് 10 മണിയോടെ ബാഗേജ് എത്തിച്ച് പ്രശ്‌നം പരിഹരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.