2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ബഹ്‌റൈൻ കെഎംസിസി  ഭാരവാഹി ഒ കെ ഖാസിമിന്റെ പിതാവ് മമ്മദ് ഹാജി  നിര്യാതനായി  

ബഹ്‌റൈനിൽ  മയ്യിത്ത്  നിസ്കാരവും  പ്രാർത്ഥനയും  ഇന്ന്  രാത്രി മനാമ  കെ.എം.സി.സി  ഹാളിൽ
മനാമ: ബഹ്‌റൈൻ കെ.എം.സി.സി  കോഴിക്കോട് ജില്ലാ ട്രഷററും ബഹ്‌റൈൻ നന്തി അസോസിയേഷൻ പ്രസിഡന്റുമായ ഒ കെ ഖാസിമിന്റെ പിതാവ് ഓടോത്താഴ മമ്മദ് ഹാജി (93)  നിര്യാതനായി.
 
മമ്മദ് ഹാജിയുടെ  നിര്യാണത്തിൽ  കെ.എം.സി.സി  സംസ്ഥാന  കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും  അനുശോചനം രേഖപ്പെടുത്തി.
 
കതീശയാണ് ഭാര്യ. മക്കൾ പരേതനായ ഒ.കെ അസ്സു , ഒ.കെ കാസിം, ഒ.കെ മുസ്തഫ (കുവൈറ്റ്‌ കെ.എം.സി.സി കൗൺസിലർ)  ഒ.കെ സലീം (ബഹറൈൻ കെ.എം.സി.സി സ്റ്റേറ്റ് കൗണ്സിലർ ) സുബൈദ , മറിയം മരുമക്കൾ പരേതനായ അബൂബക്കർ, മുഹമ്മദലി കൊല്ലം, ആസ്യ, സീനത്ത്, ശാഹിദ, അസ്മ.
 
ബഹ്‌റൈനിൽ  മയ്യിത്ത്  നിസ്കാരവും  പ്രത്യേക പ്രാർത്ഥനയും  ഇന്ന് (വ്യാഴം) രാത്രി  8 മണിക്ക്  മനാമ  കെ.എം.സി.സി ഹാളിൽ  നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.