2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ബഹ്‌റൈന്‍ കേരളീയ സമാജം ഭരത് മുരളി പുരസ്‌കാരം സേതുലക്ഷ്മിക്ക് സമര്‍പ്പിച്ചു

ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ ‘ഭരത് മുരളി പുരസ്‌കാരം അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും വര്‍ണ്ണാഭമായ ചടങ്ങില്‍ ‘ പ്രശസ്ത അഭിനേത്രി ശ്രീമതി.സേതുലക്ഷ്മിക്ക് കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന്‍ സമര്‍പ്പിച്ചു.

ബഹ്‌റൈന്‍ കേരളീയ സമാജവും തിരുവനന്തപുരം നാട്യഗൃഹവും സംയുക്തമായി ഫെബ്രുവരി 6 ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ,നാട്യഗൃഹം പ്രസിഡന്റ് ശ്രീ പി വി ശിവന്‍ ,പ്രൊഫ. അലിയാര്‍, എം. കെ. ഗോപാല കൃഷ്ണന്‍ , ചെയര്‍മാന്‍, നാട്യ ഗൃഹം, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്, മലയാള നാടകചലച്ചിത്രടെലിവിഷന്‍ രംഗത്തെ പ്രമുഖരും !സന്നിഹിതരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.