2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്-ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു

ദുരിത ബാധിതരെ സഹായിക്കാനായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു

 

മനാമ: കേരളത്തിലുണ്ടായ മഴക്കെടുതികളുടെ പശ്ചാതലത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ബഹ്‌റൈനില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി സമാജം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടാതെ നാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും ദുരിതബാധിതരെ സഹായിക്കാനായി കേരള സമാജവും സര്‍ക്കാറിനൊപ്പമുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.

പ്രളയ മേഖലയില്‍ നിന്നുള്ളവരെ സഹായിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും കൂടുതല്‍ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമാജം ഹെല്‍പ്പ് ഡെസ്‌ക്കുമായി 0097339440530,39398598,38300213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.