
മൊബൈല്‍ ഐ.സി.യു ഹൈടെക് ആംബുലന്‍സിന്റെ സേവനം സൗജന്യ നിരക്കില്‍ ലഭിക്കും
മനാമ/കോഴിക്കോട്: ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന് അത്യാധുനിക സജ്ജീകരണങ്ങളടങ്ങിയ ഐ.സി.യു ആംബുലന്‍സ് കൈമാറി.
മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ സ്മരണാര്‍ത്ഥം ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ആംബുലന്‍സ് സംഭാവന നല്‍കിയത്.
സി.എച്ച് സെന്ററിന്റെ ആദ്യത്തെ ഹൈടെക് മൊബൈല്‍ ഐ.സി.യു യൂണിറ്റാണ് തങ്ങള്‍ സംഭവാന ചെയ്തതെന്നും വന്‍കിട ഹോസ്പിറ്റലുകളില്‍ മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇനിമുതല്‍ സൗജന്യ നിരക്കില്‍ കോഴിക്കോട്ടെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും ലഭ്യമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
കോഴിക്കോട് ലീഗ്ഹൗസില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
നാട്ടിലെ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസകരാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച തങ്ങള്‍ കെ.എം.സി.സിയുമായി സഹകരിച്ചവര്‍ക്കെല്ലാം സര്വ്വശക്തന് അര്‍ഹമായ പ്രതിഫലം നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി, സെക്രട്ടറി എം.സി മായിന്‍ഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല,
ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹസീബ് റഹ്മാന്, സി.എച്ച് സെന്റര്‍ ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, പ്രസിഡന്റ് കെ.പി കോയ, യൂത്ത്ലീഗ് ദേശീയ പ്രസിഡന്റ് സി.കെ സുബൈര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ഹസീബ് റഹ്മാന്, കെ.പി മുസ്തഫ, മൊയ്തീന്‍കുട്ടി, അഹമ്മദ് പുന്നക്കല്‍, ഇബ്രാഹിംകുട്ടി, റഷീദ് വെങ്ങളം, മുസ്തഫ മുട്ടുങ്ങല്‍, അസ്ലം വടകര, പി.വി മന്‍സൂര്‍, അബൂബക്കര്‍ഹാജി, മൂസഹാജി സംസാരിച്ചു.
ചടങ്ങില്‍ മുസ്ലിംലീഗ് കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അലി കൊയിലാണ്ടിയെ ചടങ്ങില്‍ ആദരിച്ചു. സി.എച്ച് സെന്റര്‍ വളണ്ടിയര്‍ ഗഫൂര്‍ ചീക്കോടിന് ഉപഹാരം നല്കി.
സി.എച്ച് സെന്റര്‍ ഭാരവാഹികളായ ഒ ഉസയിന്, ടി.പി മുഹമ്മദ്, സഫ അലവി, പി.എന്‍.കെ അഷറഫ്, എം.വി സിദ്ദീഖ്മാസ്റ്റര്‍, മരക്കാര്‍ഹാജി, മാമുക്കോയ മാസ്റ്റര്‍, എ.മൊയ്തീന് ഹാജി, ബപ്പന്‍കുട്ടി നടുവണ്ണൂര്‍ സംബന്ധിച്ചു.
ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.പി ഫൈസല്‍ വില്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും കെ. ഖാസിം നന്ദിയും പറഞ്ഞു.