2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബഹ്‌റൈന്‍ കെഎംസിസി പ്രളയ ദുരിതാശ്വാസ ഫണ്ട് മന്ത്രി ഇ.പി ജയരാജനു കൈമാറി

മനാമ: ബഹ്‌റൈന്‍ കെഎംസിസി സമാഹരിച്ച പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടിന്റെ ആദ്യഗഡു നാട്ടില്‍ കൈമാറി.

മുഖ്യ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, വ്യവസായ വകുപ്പ് മന്ത്രി ശ്രീ: ഇ പി ജയരാജനാണ് കൈമാറിയത്.

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹലീം കെ എം സി സി സംസ്ഥാന സെക്രട്ടറി കെ പി മുസ്തഫ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം വടകര എന്നിവര്‍ പങ്കെടുത്തു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.