2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ബഹ്‌റൈനില്‍ പ്രവാസി മലയാളി പ്രമുഖരുടെ സംയുക്തയോഗം ഇന്ന്

ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കുകയാണ് ലക്ഷ്യം

മനാമ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങാകാന്‍ ബഹ്‌റൈനിലെ പ്രവാസി മലയാളി പ്രമുഖര്‍ ഇവിടെ ഒത്തു ചേരുന്നു.
വ്യാഴാഴ്ച രാത്രി 8.മണിക്ക് ഗഫൂളിലെ കാനൂ മജ് ലിസിനു സമീപമുള്ള ഇന്ത്യന്‍ മ്യൂസിക് ആര്‍ട്‌സ് സെന്റര്‍ ഹാളിലാണ് സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
നാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സാന്പത്തികമായി സഹായിക്കുകയും മാനസികമായി പിന്തുണക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചിരിക്കുന്നതെന്നും ദുരിതബാധിതരെ എങ്ങിനെ സഹായിക്കണമെന്ന കാര്യങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്‌റൈനിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികള്‍, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 0097339421718,39834729,33177366,36713536 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
.
.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.