2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ബഹ്‌റൈനില്‍ കുന്നംകുളം നിവാസികളുടെ കൂട്ടായ്മ നിലവില്‍ വന്നു

ഔദ്യോഗിക പ്രഖ്യാപനവും ഓണം- ഈദ് ആഘോഷവും സെപ്തംബര്‍ 14 ന്

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനില്‍ കുന്നംകുളം നിവാസികളുടെ പുതിയ കൂട്ടായ്മ നിലവില്‍ വന്നു.
കഴിഞ്ഞ ദിവസം സല്‍മാനിയയിലെ സുഖയ റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനവും ഓണംഈദ് ആഘോഷവും സെപ്തംബര്‍ 14 ന് നടക്കും.

സംഘടനയുടെ ഭാരവാഹികള്‍

സല്‍മാനിയ , പ്രസിഡണ്ട്: ജോയ് ചൊവ്വന്നൂര്‍, വൈസ് പ്രസിഡണ്ട്: ജലീല്‍ കടവല്ലൂര്‍,ജനറല്‍ സെക്രട്ടറി: ജെറി കോലാടി, ജോയിന്റ് സെക്രട്ടറി: ധനൂപ് കാണിപ്പയ്യൂര്‍, ട്രഷറര്‍: അഭിലാഷ് കടവല്ലൂര്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി: സുകുമാരന്‍ കൊങണൂര്‍: മെംബര്‍ഷിപ്പ് സെക്രട്ടറി: അരുണ്‍ രാംദാസ് പോര്‍കുളം, ചാരിറ്റി വിംഗ് സെക്രട്ടറി: ആരിഫ് പോര്‍കുളം: എക്‌സിക്യൂട്ടീവ് കമ്മിറ്റി ലീഡര്‍ :അനില്‍ പോര്‍കുളം

ജാതിമതരാഷ്ട്രീയങ്ങള്‍ക്കതീതമായാണ് സംഘടന പ്രവര്‍ത്തിക്കുകയെന്നും
നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യമെന്നും പ്രസിഡന്റ് ജോയ് ചൊവ്വന്നൂര്‍ പറഞ്ഞു.

സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പുതുതായ് സ്ഥാപിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ നിര്‍ദ്ധനരരായ 300 പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള ഫണ്ട് സംഘടന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതു സംബന്ധിച്ച സംഘടനയുടെ സന്നദ്ധത എക്‌സിക്യൂട്ടീവ് കമ്മിറ്റി ലീഡര്‍ ശ്രീ അനില്‍ പോക്കുളം സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ക്ക് പ്രസ്തുത ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് കൈമാറിയതായും ഭാരവാഹികള്‍ അറിയിച്ചു.

സംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0097334523481, 37769965 എന്നീ നന്പറുകളില്‍ ബന്ധപെടാവുന്നതാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.