2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബഹ്‌റൈനില്‍ കാറിന്റെ ഗ്ലാസ് തകര്‍ത്ത് മലയാളിയുടെ പണവും ചെക്കും കവര്‍ന്നു

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനില്‍ പ്രവാസി മലയാളിയുടെ കാറിന്റെ ഗ്ലാസ്സ് തകര്‍ത്ത് 1300 (ഏകദേശം 2,45,000 രൂപ)ദിനാറും ബാങ്ക് ചെക്കുകളും മോഷണം പോയി.
കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളിക്കാണ് ഈ ദുരനുഭവം.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മനാമയിലെ റിജന്‍സി ഹോട്ടലിനു സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് സമീപത്തെ ഓഫീസില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിന്റെ സൈഡ് ഗ്ലാസ്സ് തകര്‍ത്തതായും അകത്തു സൂക്ഷിച്ചിരുന്ന കാശും ബാങ്ക് ചെക്കുകളും മറ്റു ചില രേഖകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

മനാമ പൊലിസില്‍ പരാതി നല്‍കി. വാഹനം പാര്‍ക്ക് ചെയ്ത് മൂന്നു മിനുറ്റിനുള്ളില്‍ താന്‍ തിരിച്ചെത്തിയതായും ഇതിനിടയിലാണ് മോഷണം നടന്നതെന്നും പരാതിയില്‍ അറിയിച്ചു.

മലയാളിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.