2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബഹ്‌റൈനില്‍ കാര്‍ഡ് പേയ്‌മെന്റ് നടത്തുമ്പോള്‍ ശ്രദ്ധിക്കുക!

രണ്ടു തവണ സൈ്വയ്പ് ചെയ്താല്‍ കച്ചവടക്കാര്‍ കുടുംങ്ങും

ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനിലെ കച്ചവടക്കാര്‍ ബില്‍ അടക്കാനായി ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഇനി ശ്രദ്ധിക്കണം.

കസ്‌ററമുറുടെ കാര്‍ഡ് ഒരേസമയം രണ്ടു തവണ റീഡിംഗ് മെഷീനില്‍ ഉപയോഗിച്ചതായി കസ്റ്റമര്‍ പരാതിപ്പെട്ടാല്‍ കച്ചവടക്കാര്‍ കുടുംങ്ങും.
ഇപ്രകാരമുള്ള കാര്‍ഡ് ഉപയോഗം നിരോധിച്ചു കൊണ്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സി.ബി.ബി.) കഴിഞ്ഞ ദിവസമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. രണ്ടു തവണ കാര്‍ഡ് സൈ്വയ്പ് ചെയ്താല്‍ ഉപഭോക്താവിന്റ രഹസ്യസ്വഭാവത്തിലുള്ള പല വിവരങ്ങളും കച്ചവടക്കാര്‍ക്ക് ലഭ്യമാകും എന്നതാണ് നിരോധനത്തിന് കാരണം.

ജൂണ്‍ 15 മുതലാണ് ഈ നിരോധനം നിലവില്‍ വരികയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഡുകളുടെ ഈ ദുരുപയോഗം ഷോപ്പുകള്‍ അവസാനിപ്പിക്കണമെന്ന് നേരത്തെയും സി.ബി.ബി. ആവശ്യപ്പെട്ടിരുന്നു. ‘വിസ’ പോലുള്ള ചില കമ്പനികള്‍ ഇത് നേരത്തെ നിരോധിച്ചിട്ടുണ്ട്.
മാര്‍ക്കറ്റിങ് ഉള്‍പ്പെയുള്ള കാര്യങ്ങള്‍ക്കായി ഉപഭോക്താക്കളില്‍നിന്ന് കാര്‍ഡ് വാങ്ങി രണ്ടു തവണ സൈ്വപ് ചെയ്ത് വ്യക്തി വിവരം ശേഖരിക്കുന്ന രീതി വര്‍ഷങ്ങളായി കച്ചവടക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതായി ആരോപണമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News