2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ബഹ്‌റൈനില്‍ ഇന്ത്യന്‍ ക്ലബ്ബ്ശിഫാ അല്‍ജസീറ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്ബില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഇന്റേണല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍ എന്നീ അഞ്ചു വിഭാഗങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിനു മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. നാന്നൂറോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

ക്യാന്പ് ഇന്ത്യന്‍ ക്ലബ് വൈസ് പ്രസിഡന്റ് വിഡി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ഷിഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ അലി ഗരീബ് അധ്യക്ഷനായി. സാമൂഹ്യ പ്രവര്‍ത്തകരായ ഫ്രാന്‍സിസ് കൈതാരത്ത്, രാജു കല്ലുംപുറം എന്നിവര്‍ ആശംസയര്‍പ്പിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഷംനാദ്, കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. സുജീത് ലാല്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഗഫൂര്‍ കൈപമംഗലം, ബിനു കുന്നന്താനം, മൊയ്തീന്‍ പൊന്നാനി, സലാം മമ്പാട്ടുമൂല, സയ്യിദ് ഹനീഫ, ഒകെ കാസിം, സല്‍മാനുല്‍ ഫാരിസ്, ബഷീര്‍ തറയില്‍, അന്‍വര്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഷിഫ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ റഹ്മത്ത് അബ്ദുല്‍ റഹ്മാന്‍ അവതാരകയായി. ശ്രോതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു.

ക്യാമ്പില്‍ സ്‌പെഷ്യലിസ്റ്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. ശ്രേയസ് പാലവ്, സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഭുവനേശ്വരി, സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷന്‍ ഡോ. സമീര്‍ ഉല്ലാസ്, ജനറല്‍ ഫിസിഷ്യന്‍മാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ഷംനാദ് എന്നിവര്‍ പരിശോധന നടത്തി. രജിസ്‌ട്രേഷന് ജംഷി റഹ്മാന്‍, ഷഹഫാദ് വില്ലാനൂര്‍, നഴ്‌സിംഗ് സ്‌റ്റേഷന് അച്ചാമ, ശ്രീജിത്ത്, ഫാര്‍മസിക്ക് നൗഫല്‍, നേത്ര പരിശോധനക്ക് പി ഫൈസല്‍, റഫ്രഷ്‌മെന്റിനു ഷൈന്‍ മുഹമ്മദും വണ്ടിയര്‍ ടീമിന് വി നിഷാദും നേതൃത്വം നല്‍കി. ക്യാമ്പില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടന്നു. സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ക്യാമ്പിന് ഷിഫ ജീവനക്കാരായ മൂസ അഹമ്മദ്, സക്കീര്‍, ഇസ്മത്തുല്ല, ഫാബിഷ്, ഷീല അനില്‍, ഷാജി മന്‍സൂര്‍, ഇന്ത്യന്‍ ക്ലബ് ജീവനക്കാരായ വിനായക്, ബാബു, കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.