2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശിക്ക് ജീവപര്യന്തം തടവുശിക്ഷ

സി.എച്ച്.ആര്‍ കൊമ്പംകല്ല്

മനാമ: ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശ പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബഹ്‌റൈനില്‍ ജോലിക്കെത്തിയ പാക്കിസ്താന്‍ സ്വദേശിക്കാണ് ബഹ്‌റൈനിലെ ഹൈ ക്രിമിനല്‍ കോര്‍ട്ട് ഈ ശിക്ഷ വിധിച്ചത്.

250,000 ദിനാര്‍ വിലമതിക്കുന്ന ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.  25 വര്‍ഷം കഠിന ശിക്ഷക്കൊപ്പം 10,000 ദിനാര്‍ (ഏകദേശം 17.5 ലക്ഷത്തോളം രൂപ) പിഴയും അടക്കണം. ശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും.

2015 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പാക്കിസ്താന്‍ സ്വദേശിയെ സംശയം തോന്നി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇയാളുടെ വയറ്റില്‍ 800 ഗ്രാം തൂക്കം വരുന്ന ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ക്യാപ്‌സ്യൂളിന് 100 പാക്കിസ്ഥാന്‍ രൂപ (300 ഫില്‌സ്) എന്ന കണക്കിന് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനത്തിലാണ് കുറ്റം നടത്തിയതെന്നും ഇയാള്‍ കോടതിയില്‍ വിശദീകരിച്ചു. കൂടുതല്‍ പ്രതിഫലം മോഹിച്ച് ഏറെ ക്യാപ്‌സ്യൂളുകള്‍ കഴിച്ച ഇയാള്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും അവശ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ വിശദമായ പരിശോധനക്ക് വിധേയമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.