2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ബഹ്‌റൈനിലെ റോഡരുകില്‍ മലയാളി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

സി.എച്ച്.ആര്‍ കൊമ്പംകല്ല്

മനാമ: ബഹ്‌റൈനിലെ റോഡരികിലെ നടപ്പാതയില്‍ മലയാളി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മനാമയിലും പരിസരത്തുമുള്ള വീടുകളില്‍ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം സ്വദേശി ഖുര്‍ഷിദ മുഹമ്മദ് ഹുസൈന്‍ (53) എന്ന സ്ത്രീയെയാണ് ചൊവ്വാഴ്ച രാവിലെ ലുലു റോഡിലെ കരീമി ബില്‍ഡിങിന്റെ മുന്നിലെ ഫുട്പാത്തില്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതു വഴി വന്ന യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലിസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
നേരത്തെ വിവാഹിതയായിരുന്നെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് രണ്ട് മക്കളുള്ള ഖുര്‍ഷിദ ബഹ്‌റൈനിലെത്തിയത്. ഇവരുടെ ഒരു സഹോദരിയും നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നെങ്കിലും അവരും ഇപ്പോള്‍ നാട്ടിലാണ്.
അനന്തര കര്‍മ്മങ്ങളും നിയമനടപടികളും പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നതെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇതിനായി കരിം കുളമുള്ളതില്‍, ശാഫി പാറക്കട്ട എന്നിവരുടെ നേതൃത്വത്തിലുള്ള കെ.എം.സിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.