2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ബഹ്‌റൈനിലെ നിറഞ്ഞ സദസ്സുകളില്‍ ഡോ.സാലിം ഫൈസിയുടെ പഠന ക്ലാസ്സുകള്‍ തുടരുന്നു

കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും' വെള്ളിയാഴ്ച 

വിദ്യാര്‍ത്ഥികള്‍ക്കായി 'കെമസ്ട്രി ഓഫ് ലൗവ്' ശനിയാഴ്ച

മനാമ: പ്രമുഖ പണ്ഢിതനും മനശാസ്ത്ര വിദഗ്ധനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്റെ വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസ്സുകള്‍ ബഹ്‌റൈനില്‍ തുടരുന്നു.

സമസ്ത ബഹ്‌റൈന്‍ ആചരിക്കുന്ന അല്‍ഫിത്വ് റ2019 ത്രൈമാസ കാന്പയിന്റെ ആദ്യ 10 ദിവസങ്ങളില്‍ സമസ്ത ബഹ്‌റൈന്റെ വിവിധ ഏരിയാ കേന്ദ്രങ്ങളിലായി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലാണ് ഡോ.സാലിം ഫൈസികൊളത്തൂര്‍ വിഷയാവതരണം നടത്തി വരുന്നത്.

ത്വിബ്ബുനബവിയില്‍ ഡോക്ടറേറ്റ് നേടിയ മത പണ്ഢിതനും മനശാസ്ത്ര വിദഗ്ദനുമായ സാലിം ഫൈസിയുടെ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും പഠനാര്‍ഹമായ വിഷയാവതരണങ്ങള്‍ ശ്രദ്ധേയമായ അവതരണങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.

ത്രൈമാസ കാന്പയിനുള്‍പ്പെട്ട ആദ്യ ദശദിന കാന്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നും നാളെയും (വെള്ളി, ശനി ദിവസങ്ങളില്‍) മനാമയിലാണ് സാലിം ഫൈസിയുടെ പരിപാടികള്‍.

നാളെ (5419, വെള്ളിയാഴ്ച) രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ പുരുഷന്മാര്‍ക്ക് വേണ്ടി അദ്ധേഹം പ്രത്യേക വിഷയം അവതരിപ്പിക്കും.
കുടുംബ ജീവിതത്തിന്റെ വിവിധ തലങ്ങളിലുണ്ടാകുന്ന താളപ്പിഴകള്‍ വിശദീകരിച്ച് പരിഹാരം നിര്‍ദേശിക്കുന്ന കുടുംബജീവിതത്തിലെ പൗരുഷവും നിരാശയും എന്നതാണ് വെള്ളിയാഴ്ചത്തെ വിഷയം. ഈ പഠന ക്ലാസ്സിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം.

ഇതു കൂടാതെ, വെള്ളിയാഴ്ച സുബ്ഹി നമസ്‌കാര ശേഷവും ഉച്ചതിരിഞ്ഞും വൈകിട്ടും സാലിം ഫൈസിയുടെ വിവിധ പഠന ക്ലാസ്സുകള്‍ നടക്കും.

തുടര്‍ന്ന് ശനിയാഴ്ച കാലത്ത് 10 മണി മുതല്‍ 12 വരെ പെണ്‍കുട്ടികള്‍ക്കും, ഉച്ച തിരിഞ്ഞു 2 മുതല്‍ 4 വരെ ആണ്‍കുട്ടികള്‍ക്കും മാത്രമായി കെമസ്ട്രി ഓഫ് ലൗവ് എന്ന വിഷയവും അദ്ധേഹം അവതരിപ്പിക്കും.

തുടര്‍ന്ന് ശനിയാഴ്ച രാത്രി 9.മണിക്ക് ദശദിന കാന്പയിന്‍ പ്രഭാഷണങ്ങളുടെ സമാപനവും പൊതു സമമ്മേളനവും മനാമയില്‍ നടക്കും.
ശനിയാഴ്ച വരെ ഫാമിലികള്‍ക്കും കുട്ടികള്‍ക്കും ഡോ.സാലിം ഫൈസിയുടെ സൗജന്യ കൗണ്‍സിലിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3345 0553.

മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പഠന ക്ലാസ്സില്‍ ഡോ.സാലിം ഫൈസി കൊളത്തൂര്‍ വിഷയാവതരണം നടത്തുന്നു. ഓഡിറ്റോറിയം തിങ്ങി നിറഞ്ഞെത്തിയ സദസ്സ്(ഇടത്ത്).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.