2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബഹ്‌റൈനിലെ കുയ്യാലിന്‍ മഹ്മൂദ് ഹാജിയുടെ ഭാര്യാമാതാവ് നിര്യാതയായി

മനാമ: കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ കമ്മറ്റി വൈ.പ്രസിഡന്റും ബഹ്‌റൈനിലെ സമസ്ത കെ.എം.സി.സി സംഘടനകളുടെ സ്ഥാപക കാലപ്രവര്‍ത്തകരില്‍ പ്രധാനിയുമായ കുയ്യാലില്‍ മഹ്മൂദ് ഹാജി കടമേരിയുടെ ഭാര്യാ മാതാവും പരേതനായ ഇബ്രാഹീം ഹാജിയുടെ ഭാര്യയുമായ കുനിങ്ങാട് എസ് മുക്ക് ചങ്ങോത്ത് ഹലീമ ഹജ്ജുമ്മ (85) നിര്യാതയായി.

മക്കള്‍: കുഞ്ഞബ്ദുള്ള ഹാജി , റഊഫ് , ലത്തീഫ് (മൂവരും ദുബൈ), നജീബ്, സുലൈഖ, ജാമാതാവ് കുയ്യാലില്‍ മഹമൂദ് ഹാജി കടമേരി.

മരുമക്കള്‍: സാറ കോടിയങ്കോത്ത് കക്കട്ടില്‍, സെഫിയ മേപ്പള്ളി പുറമേരി,  നഫീസ മൂന്നുകണ്ടത്തില്‍ പെരുമുണ്ടശ്ശേരി, നസീമ കുനിയല്‍ എടച്ചേരി.

പരേതക്ക് വേണ്ടി ബഹ്‌റൈനില്‍ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും വ്യാഴാഴ്ച രാത്രി പത്തു മണിക്ക് സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര ശേഷം പരേതക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നമസ്‌കാരവും സംഘടിപ്പിക്കണമെന്ന് റഹ്മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററും കോളേജ് കമ്മറ്റിയും അഭ്യര്‍ത്ഥിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.