2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബഹ്റൈനില്‍ 20 വയസ്സുള്ള പ്രവാസി ആത്മഹത്യ ചെയ്തു

റഹ് മാനി കൊമ്പംകല്ല് 
മനാമ: ബഹ്റൈനിൽ പ്രവാസികളെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ. ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ സായ് തേജ് മൊതൽവാലസ എന്ന 20 കാരനാണ് ബഹ്റൈനിലെ ഹൂറ പ്രവിശ്യയിലെ താമസ സ്ഥലത്ത് ഞായറാഴ്ച തൂങ്ങി മരിച്ചത്. 
ഇവിടെ ഒരു സ്വകാര്യ കന്പനി ജീവനക്കാരനാണ്. ഇയാളുടെ മാതാവും ബഹ്റൈനിൽ വീട്ടു ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച മകന്‍റെ മുറിയിലെത്തിയപ്പോള്‍ മകന്‍ തൂങ്ങിയ നിലയിലായിരുന്നു. 
 
ജീവന്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് മാതാവ് കയർ മുറിച്ച് യുവാവിനെ നിലത്തിട്ടു. പ്രാഥമിക ശുശ്രൂഷകൾ നല്‍കിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഈയിടെയായി ബഹ്റൈനില്‍ പ്രവാസികളുടെ ആത്മഹത്യകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 
 
ബഹ്റൈനില്‍ ഈ മാസം ഇത് 7ാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 28 ഇന്ത്യക്കാരാണ്  ബഹ്റൈനില്‍ മാത്രം ആത്മഹത്യ ചെയ്തത്. 



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.