2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ബഹ്റൈനില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

 
 
#സി.എച്ച് ഉബൈദുല്ല റഹ് മാനി
 
മനാമ: ബഹ്റൈനില്‍ പാര്‍ലമെൻറ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍  പൂര്‍ത്തിയായതോടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 
 
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ മുന്പില്‍ പ്രധാനമന്ത്രി  പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള പുതിയ സഭാംഗങ്ങളാണ് സത്യ പ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി, ഒന്നാം ഉപപ്രധാനമന്ത്രി, ഉപപ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ എന്ന ക്രമത്തിലായിരുന്നു സത്യ പ്രതിജ്ഞാ ചടങ്ങ്.
 
രാജ്യത്തിന്‍െറ പുരോഗതിക്കും വളര്‍ച്ചക്കും ആത്മാര്‍ഥമായി ശ്രമിക്കുമെന്നും നീതിയും സത്യവും കൈമുതലാക്കി മുന്നോട്ട് പോവുമെന്നും മന്ത്രിസഭ അംഗങ്ങള്‍ പ്രതി‍ജ്ഞയില്‍ വ്യക്തമാക്കി. ചുമതല ഏല്‍പിക്കപ്പെട്ട എല്ലാവരെയും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രത്യേകം അഭിനന്ദനങ്ങളറിയിച്ചു. 
രാജ്യ താല്‍പര്യത്തോടൊപ്പം ജനങ്ങളോടുള്ള ഉത്തരവാദിത്വവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സത്യ പ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് വാദ്യസംഘത്തിന്‍റെ ആഘോഷ പ്രകടനവും നടന്നു.

ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സത്യ പ്രതിജ്ഞ ചെയ്യുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.