2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബഹ്റൈനില്‍ തിങ്കളാഴ്ച്ച 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്

മനാമ: ബഹ്റൈനില്‍ തിങ്കളാഴ്ച്ച 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
പ്രാദേശിക സമയം രാത്രി 8.30ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.
നിലവിൽ 4776 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 9പേര്‍ ഗുരുതരാവസ്ഥയിലാണെങ്കിലും മറ്റുള്ളവരെല്ലാം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
അതിനിടെ തിങ്കളാഴ്ച മാത്രം 393 പേർക്ക് രോഗം ഭേദമായി. ഇതോടെ ബഹ്റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 7076 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതു വരെ 323162 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.