2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി നിര്യാതയായി

മനാമ:  ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി നിര്യാതയായി. തൃശൂര്‍ ജില്ലയിലെ മാള സ്വദേശിനി അനു അബ്ദുല്‍ സലാം(30) ആണ് ഇവിടെ സല്‍മാനിയ ആശുപത്രിയില്‍ വെച്ച് നിര്യാതയായത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. 
പനിപിടിപെട്ടതിനെ തുടര്‍ന്നാണ് ഇവരെ ഒരു മാസം മുന്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ വെച്ച് രോഗം മൂര്‍ഛിക്കുകയും ഒടുവില്‍ മരണപ്പെടുകയുമായിരുന്നു.
ഭര്‍ത്താവ് അബ്ദുസലാം ഇവിടെ സാര്‍ പ്രവിശ്യയിലെ ഒരു വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ ബഹ്റൈന്‍ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മറ്റിക്കു കീഴില്‍ പുരോഗമിക്കുന്നതായി കമ്മറ്റി അംഗം സലാം മന്പാട്ടുമൂല സുപ്രഭാതത്തെ അറിയിച്ചു.  
വാരാന്ത അവധി ആയതിനാല്‍ മൃതദേഹം ഞായറാഴ്ച രാത്രിയോടെ  നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ധേഹം പറഞ്ഞു. യുവതിക്ക് രണ്ടു മക്കളുണ്ട്. ആമിന(7), അബ്ദുല്ല(5). ഇരുവരും യുവതിക്കും ഭര്‍ത്താവിനുമൊപ്പം ബഹ്റൈനിലാണ് താമസം. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News