2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്റൈനില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

മനാമ: ബഹ്റൈനില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. 
ഒരു മാസം മുന്പ് ബഹ്റൈനിലെത്തിയ കോട്ടയം കാട്ടാച്ചിറ കളപ്പുരവെച്ചമുകളിൽ സച്ചിൻ മോഹൻ (27) ആണ് മരിച്ചത്. 
ഇവിടെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി  ചെയ്തുവരികയായിരുന്നു. 
 
ദിവസങ്ങള്‍ക്കു മുന്പ് മുഹറഖിലുള്ള താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നാണ് സച്ചിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത്. 
 
ഗുളിക അമിതമായി കഴിച്ചതിനെ തുടർന്നാണ് അവശ നിലയിലായതെന്ന്  ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
വിശദമായ പരിശോധനയില്‍ രക്തസമ്മർദത്തിനുള്ള 20 ഗുളികകൾ സച്ചിന്‍ കഴിച്ചിരുന്നതായി കണ്ടെത്തി. അവശനിലയിലായ യുവാവിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.  
 
സച്ചിൻ ബഹ്റൈനിലെത്തിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളൂ. നേരത്തെയും യുവാവില്‍ നിന്നും ആത്മഹത്യാശ്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. കുടുംബം നാട്ടിലാണ്. പിതാവ് നീലകണ്ഠൻ. മാതാവ് ശാന്ത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News