2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബഹുസ്വരത അപ്രത്യക്ഷമാകുമ്പോള്‍

ആദില്‍ കോട്ടോപ്പാടം

നാം എല്ലാവരും ഐകകണ്‌0േന ജീവിക്കുന്നത് ജാതിമത ഭേദമന്യേ ഒത്തൊരുമയോടെ ജീവിക്കുന്ന ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിലാണ്. പക്ഷെ ആ ബഹുസ്വരത ദിനേന കടന്ന് പോകുമ്പോഴും മാഞ്ഞ് പോകുന്ന അവസ്ഥയാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്. ലോക ജന സംഖ്യയില്‍ രണ്ടാംസ്ഥാനമുള്ള ഇന്ത്യ.

130 കോടി ജനങ്ങളും 140 ല്‍ പരം സംസ്‌കാരങ്ങളും നിരവധി ഭാഷാ വൈവിധ്യങ്ങളും ലോകത്തെ വിസ്മയിപ്പിച്ച ഒരു രാജ്യം. വിഖ്യാതമായ നമ്മുടെ ആ പാരമ്പര്യവും ഇന്ന് അന്യം നിന്ന് തുടങ്ങി. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീ നാരായണഗുരുവിന്റെ കാവ്യവചനം അന്നത്തെ അവസ്ഥക്കൊത്തതായിരുന്നു. ഇന്നാവചനം പറയാന്‍ നാമെല്ലാവരും നിഷ്‌കരുണം മടികാണിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള അന്യത, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ ഇന്നും നില നില്‍ക്കുന്നതായി നാം ഭീതിയോടെ മനസിലാക്കുന്നു.
‘തള്ളിയിട്ട കാറ്റിനറിയുമോ, ഞെട്ടറ്റു വീണ ഇലയുടെ നൊമ്പരങ്ങള്‍’ എന്നത് നമ്മുടെ മതേതരത്വം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്ന ഭരണാധികാരികളെ ചേര്‍ത്തു പറയാവുന്നതാണ്. ഗുജറാത്തില്‍ മുസ്്‌ലിംങ്ങളെ കൂട്ടക്കൊല നടത്തിയ ഒരു നേതാവിന് ഇന്ത്യാ എന്ന മതേതരത്വ രാജ്യം ഭരിക്കാനവകാശം കിട്ടിയതില്‍ ജനാധിപത്യ മൂല്യം എവിടെയോ തകര്‍ന്ന് പോയെന്ന് സംശയിക്കാവുന്നതാണ്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏക സിവില്‍കോഡ് നീക്കത്തെ ശക്തമായി എതിര്‍ത്തില്ലെങ്കില്‍ അത് നമ്മുടെ മതേതരത്വത്തെ തകര്‍ക്കുന്ന ഒന്നായി മാറും. ഇന്ത്യാ മഹാരാജ്യം ഇന്ന് ആശയപരമായും പ്രായോഗികപരമായും ബഹുസ്വരതക്ക് വിള്ളലുകള്‍ വീഴുന്നതിന് സാക്ഷിയാവുന്ന അവസ്ഥ എത്ര ഭീകരമാണ്. ദാദ്രിയില്‍ ബീഫ് സൂക്ഷിച്ച് വച്ചു എന്നതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന പാവം മനുഷ്യനെ ക്രൂരമായി അടിച്ച് കൊന്നതും, ദലിത് കുട്ടികളെയും വൃദ്ധരെയും ചുട്ട്‌കൊന്നതും ഈയടുത്തായി കേട്ട ഒന്നാണ്. ജാതിമതഭേദമന്യേ കലയും സാഹിത്യവും ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. രാമായണവും ഇസ്്‌ലാമിക കൃതികളും രചനകളും കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിറ സാന്നിധ്യമായിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തിലേറിയ ഉടന്‍ ചില കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ആര്‍ .എസ്.എസിന്റെ ലക്ഷ്യം അഹിന്ദുക്കള്‍ക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുകയെന്നതാണ്. അതിനുവേണ്ടി അവര്‍ രാജ്യ വ്യാപകമായി കലാപങ്ങളുണ്ടാക്കി ഹിന്ദു ഐക്യത്തെ ഊട്ടിയുറപ്പിക്കുകയാണ്. എല്ലാ മതസ്ഥര്‍ക്കും അവരവരുടെ ആചാരങ്ങളും മറ്റും വച്ച് പുലര്‍ത്തികൊണ്ട് ജീവിക്കാന്‍ ഇവിടെ അവകാശം ഉണ്ട്. അതുതന്നെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ മാറ്റി നിര്‍ത്തുന്നതും.
മത സ്വാതന്ത്ര്യം നല്‍കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഇന്ത്യയില്‍ അവകാശമുണ്ട്. നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്തുടനീളം എടുത്ത് നോക്കിയാലും ഇസ്്‌ലാം ആരെയും നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് മനസിലാക്കാന്‍ സാധിക്കും. ഹിന്ദു സംഘടനകള്‍ ഘര്‍വാപസി പോലെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ കോടികള്‍ മുടക്കുമ്പോള്‍ ഇസ്്‌ലാം സമാധാനപരമായാണ് മതപരിവര്‍ത്തനം നടത്തുന്നത്.
എല്ലാ മതങ്ങളും നിലനില്‍ക്കേണ്ടതു തന്നെയാണ് ഇസ്്‌ലാമും പറയുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘എനിക്ക് അവതരിപ്പിച്ച ഒന്നിനെ ഞാന്‍ വിശ്വസിക്കുന്നു എന്ന് പറയുക, നിങ്ങള്‍ക്കിടയില്‍ നീതി ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന് അവരോട് പറയുക, അല്ലാഹു തന്നെയാണ്
നിങ്ങളുടെയും അവരുടെയും റബ്ബ്… ‘ഇത്ര മാന്യത പുലര്‍ത്തി മതപരിവര്‍ത്തനം നടത്താനാണ് ഇസ്്‌ലാം കല്‍പ്പിക്കുന്നത്. എന്നിട്ടും ബഹുസ്വര സമൂഹത്തില്‍ എന്ത്‌കൊണ്ട് മുസ്്‌ലിംകള്‍ക്ക് വില കല്‍പ്പിക്കുന്നില്ല എന്നത് അവസാനിക്കാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.