2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

ബഹിരാകാശത്തിന്റെ വിദൂരതയിലും തിളക്കം പരിശുദ്ധ മക്കാ നഗരിക്ക്

കാസര്‍കോട്: അങ്ങ് വിദൂരതയില്‍ ബഹിരാകാശത്ത് നിന്ന് നോക്കിയാലും ഭൂമിയില്‍ ഏറ്റവും തിളക്കം പരിശുദ്ധ മക്കാ നഗരിക്കാണെന്നു ബഹിരാകാശ സഞ്ചാരി സെര്‍ജി റെയ്്‌കോവ് .
ബഹിരാകാശത്തു നിന്ന് രാത്രിയില്‍ നോക്കിയാല്‍ നല്ല തിളക്കത്തോടെ കാണുന്നത് ലോകത്തെ മറ്റേതു പട്ടണത്തേക്കാളും എളുപ്പത്തില്‍ മക്കാ നഗരിയെ തിരിച്ചറിയാന്‍ സാധിക്കുന്നുവെന്നാണ് റഷ്യക്കാരനായ സെര്‍ജി റെയ് കോവ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ട ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ബഹിരാകാശ പേടകത്തില്‍ ലോകം ചുറ്റി അത്ഭുത കാഴ്ചകള്‍ പകര്‍ത്തിയ റെയ്‌കോവ് മക്കയ്ക്ക് പുറമേ ബഗ്ദാദ്, ദമാം എന്നീ നഗരങ്ങളുടെയും രാത്രികാല ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
‘ഇസ്‌ലാമിക രാജ്യത്തെ പരിശുദ്ധ സ്ഥലം, രാവും പകലും മക്ക മനോഹരമാണ്.
ബഹിരാകാശത്ത് നിന്ന് പോലും ലോകത്തിലെ മറ്റേതൊരു നഗരത്തേക്കാളും മക്കയെ തിരിച്ചറിയാനാകും’ -ഇതാണ് സെര്‍ജി ഫോട്ടോയ്‌ക്കൊപ്പം ഇന്‍സ്റ്റാഗ്രാമിലൂടെ കുറിച്ചിരിക്കുന്നത്.
സെര്‍ജിയുടെ പോസ്റ്റില്‍ മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് ലൈക്കടിച്ചത്. ഒട്ടനവധി ആളുകള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.