2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബഹാമസില്‍ 30 മരണം

 

ഫ്‌ളോറിഡ: ബഹമാസില്‍ വന്‍ നാശം വിതച്ച് വീശിയടിക്കുകയും 30ഓളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഡോറിയന്‍ ചുഴലിക്കാറ്റ് തെക്ക്കിഴക്കന്‍ യു.എസ് കടല്‍ത്തീരത്തെത്തി.
ഇന്നലെ രാവിലെ 10ന് മിക്ക് നോര്‍ത്ത് കരോലിനയിലെ കേപ് ഹാറ്ററാസില്‍ കര തൊട്ട ഡോറിയന്‍ മണിക്കൂറില്‍ 90 മൈല്‍ വേഗത്തിലാണ് വീശുന്നതെന്ന് യു.എസിലെ ദേശീയ ചുഴലിക്കാറ്റു കേന്ദ്രം അറിയിച്ചു. കാറ്റഗറി-1ല്‍ പെടുന്ന ഈ അവസ്ഥ പേടിക്കാനില്ല. എന്നാല്‍ വൈകാതെ കാറ്റ് ശക്തിപ്രാപിച്ചേക്കും. ബഹാമസില്‍ 185 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ചാണ് വന്‍ നാശമുണ്ടാക്കിയത്. കാറ്റിനെ പേടിച്ച് നോര്‍ത്ത് കരോലിനയിലെ 73 റോഡുകള്‍ അടച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News