2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം: നടപടിയെടുക്കുന്നില്ലെന്ന് പരാതി

കോഴിക്കോട്: സ്വകാര്യബസിലെ കണ്ടക്ടറും ഡ്രൈവറും മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതി. കഴിഞ്ഞ മാസം 23ന് മുക്കം-കൂടരഞ്ഞി റൂട്ടിലോടുന്ന ദേവി ട്രാവല്‍സ് ബസില്‍ യാത്ര ചെയ്തിരുന്ന മുക്കം സ്വദേശികളായ ശ്രീജ, അമ്മ നാരായണി എന്നിവരോടാണ് ബസിലെ കണ്ടക്ടറും ഡ്രൈവറും മോശമായി പെരുമാറിയത്.
ഇവരെ ബസില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറയുന്നു. ഇതിനെതിരേ മുക്കം പൊലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ എഫ്.ഐ.ആറും രേഖപ്പെടുത്തി. എന്നാല്‍ പ്രതികള്‍ക്കെതിരേ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല. മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, ആര്‍.ടി.ഒ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയതായി ശ്രീജ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.