2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 പേര്‍ക്ക് പരുക്ക്

  • ഒരാളുടെ നില ഗുരുതരം; മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

 

കോതമംഗലം: കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 11.30 ന് അടിമാലി ചീയപ്പാറ വെളളച്ചാട്ടത്തിന് സമീപമാണ് സംഭവം.
അടിമലിയില്‍ നിന്നും കോതമംഗലത്തേക്ക് പോയ മരിയ ബസാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് കൊടുക്കവെ ഫില്ലിംഗ് സൈഡിലെ മണ്ണ് ഇടിഞ്ഞാണ് അപകടം. 150 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞതെങ്കിലും 40 അടി താഴ്ചയില്‍ മരത്തില്‍ ബസ് തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കനത്തമഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നന്നേ പാടുപെട്ടു. ചരിഞ്ഞ ബസ്സ് ഒരു വട്ടം മലക്കം മറിഞ്ഞശേഷമാണ് മരത്തില്‍ തട്ടി നിന്നത്. കടുക്കാസിറ്റി മുട്ടത്ത് സരസു(58), കടുത്തുരുത്തി മുട്ടുച്ചിറ ശ്രീഭവനത്തില്‍ സുഗുണന്‍(55), വാളറ പറയരുതോട്ടം ജോസഫ് (67),വാളറ പറയരുതോട്ടം മേരിജോസഫ്(63),കടുക്കാസിറ്റി പറയരുകുടി മറിയകുട്ടി(67),കോതമംഗലം മലയിന്‍കീഴ് ജോണ്‍(74),ആനവിരട്ടി പുത്തന്‍പുരക്കല്‍ അമ്മിണി(72),വാളറ ഒഴുവത്തടം നേര്യപുറത്ത് സണ്ണി(38), പത്താംമൈല്‍ തട്ടായത്ത് ഷെരീഫ്(34), ആനച്ചാല്‍ അരിക്കല്‍ രാഹുല്‍(25), നെല്ലികുഴി വേട്ടര്‍കുന്നേല്‍ അനന്തു(15), ബൈസണ്‍വാലി കട്ടാച്ചിറകുന്നേല്‍ കുമാരി(58), നെല്ലികുഴി വേട്ടര്‍കുന്നേല്‍ പറുകുട്ടി(78), പാലമറ്റം പുല്ലോളംപറബില്‍ കാമാക്ഷി(60), കൂവക്കണ്ടം നേര്യംപുറത്ത് ഏലമ്മ വര്‍ഗ്ഗീസ്(84), മുരിക്കാശ്ശേരി ചിറപ്പുറത്ത് എയ്ഞ്ചല്‍ പൗലോസ്(18), ചേലാട് കട്ടച്ചിറ ജിതിന്‍(32), തങ്കമണി പാണ്ടിപ്പാറ പായല്‍പറബില്‍ ലൂയിസ് ഐസക്ക്(35), ഇരുമ്പുപാലം കോട്ടക്കല്‍ ഷിബിബേസില്‍ (32), മുട്ടുകാട് പുത്തന്‍ പുരക്കല്‍ സുബ്രമണ്യന്‍(52), മുട്ടുകാട് പുത്തന്‍ പുരക്കല്‍ സജിത്ത്(33), ബൈസണ്‍വാലി കൊറ്റച്ചിറകുന്നേല്‍ ഗോപാലകൃഷ്ണന്‍(61), തേക്കുംകണ്ടം മൂഴിക്കല്‍ സാലി (56), പിടവൂര്‍ പാണകുടി സഫിയ(33), പാറത്തോട് വാത്തിയപ്പിളളി സാറാമ്മ (60), പത്താംമൈല്‍ തട്ടായത്ത് ഷെരീഫ(35), ബൈസണ്‍വാലി പാലക്കാട്ടില്‍ നീന (25), പെട്ടന്‍കാട് മാന്തോട്ടത്തില്‍ ശാലിനി(20), കമ്പിലൈന്‍ കുഴിപ്പിളളില്‍ അനുപമ (19), കമ്പിലൈന്‍ കുഴിപ്പിളളില്‍ മായ (40), ഇരുമ്പുപാലം പുത്തന്‍പുരക്കല്‍ ഡൊമിനിക്ക് (40), വെളളത്തൂവല്‍ പുത്തന്‍പുരക്കല്‍ ത്രേസ്യാകുട്ടി(62), വെളളത്തൂവല്‍ പുത്തന്‍പരക്കല്‍ ജോയി(65), കുന്നത്തോട് കൊച്ചുപറമ്പില്‍ ബിനു(45), ബൈസണ്‍വാലി സ്വദേശി നെബിന്‍(24), മുരിക്കാശേരി സ്വദേശിനി ബിന്ദു(45), വെണ്ടുവഴി സ്വദേശിനി ഹലീമ(84), മട്ടുകാട് തെളിയാക്കല്‍ നീതു(24), മുട്ടുകാട് സ്വദേശി ബാലന്‍ (50), മുട്ടകാട് സേദേശി ഫിലിപ്പ് (48), റാന്നി സ്വദേശി രാജു(46), ബസ് ഡ്രൈവര്‍ ജിജി(36), കണ്ടക്ടര്‍ ജീവന്‍(44) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ അടിമാലി, കോതമംഗലം, ഏറണകുളം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.