2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബലൂച് നേതാവിന് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയേക്കും

ന്യൂഡല്‍ഹി: ബലൂചിസ്താന്‍ നേതാവ് ബ്രഹാംദാഗ് ബുഗ്തി അഭയത്തിനായി ഇന്ത്യയെ സമീപിക്കാനൊരുങ്ങുന്നു. ജനീവയില്‍ നടന്ന ബലൂചിസ്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിന് ശേഷമാണ് ബുഗ്തി ഇക്കാര്യം അറിയിച്ചത്. അഭയം ആവശ്യപ്പെട്ട് ഇന്ന് ജനീവയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കാനാണ് ബുഗ്തിയുടെ തീരുമാനം. ബലൂചിസ്താന്‍ വിഷയം ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യം കാണിച്ച പ്രധാനമന്ത്രി മോദിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് ബുഗ്തി.
ബലൂചിസ്താന്‍ ദേശീയനേതാവ് നവാബ് അക്ബര്‍ ബുഗ്തിയുടെ ചെറുമകനാണ് ബ്രഹാംദാഗ് ബുഗ്തി. 2006ല്‍ അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ടിരുന്നു. അക്ബര്‍ ബുഗ്തിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബുഗ്തി അഫ്ഗാനിസ്താനില്‍ അഭയം തേടുകയായിരുന്നു.
പാകിസ്താന്റെ ആവശ്യപ്രകാരം അഫ്ഗാന്‍ ബുഗ്തിക്ക് അഭയം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്റിലേക്ക് മാറിയെങ്കിലും അഭയം തേടിയുള്ള അപേക്ഷ സ്വിറ്റ്‌സര്‍ലന്റ് നിരാകരിക്കുകയായിരുന്നു.
ഇന്ത്യന്‍രേഖകളുമായി ലോകരാജ്യങ്ങളില്‍ സഞ്ചരിച്ചു പാകിസ്താനെതിരേ പ്രചാരണം നടത്തുകയാണ് ബുഗ്തിയുടെ പദ്ധതി. അതേസമയം ബുഗ്തിക്ക് അഭയം നല്‍കാന്‍ രാജ്യം സന്നദ്ധമാണെന്നാണു വിവരം. ബുഗ്തിക്ക് അഭയം നല്‍കുന്ന കാര്യം ഇന്ത്യ പരിഗണിക്കുമെന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News