2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബലൂചിസ്താനില്‍ സ്‌കൂളിനു നേരെ ഗ്രനേഡ് ആക്രമണം

കറാച്ചി:  ബലൂചിസ്താനില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനു നേരെ ഗ്രനേഡ് ആക്രമണം. പാക് – അഫ്ഗാന്‍ അതിര്‍ത്തിയില്‍ കില്ല അബ്ദുല്ല ജില്ലയിലെ സ്‌കൂളിലാണ് ഗ്രനേഡ് വന്നു പതിച്ചത്. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ആയുധമേന്തിയ രണ്ടു തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നു പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഇവര്‍ കൈയില്‍കരുതിയ ഗ്രനേഡ് സ്‌കൂളിനു നേരെ എറിയുകയായിരുന്നു.

ആക്രമണത്തില്‍ സ്‌കൂളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണ സമയത്ത് കുട്ടികള്‍ ക്ലാസ് മുറികളില്‍ ആയതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.