2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബലിമാംസ വിതരണം; ഇന്ത്യയടക്കം കൂടുതല്‍ ഹജ്ജ് മിഷനുകള്‍ സഹകരിക്കും

മക്ക: ഹജ്ജിനോട് അനുബന്ധിച്ച് ബലിയറുക്കുന്നതിന്റെ മാംസം വിതരണം ചെയ്യുന്നതിന് ഈ വര്‍ഷം കൂടുതല്‍ രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ സഹകരിക്കും. ബലിമാംസ വിതരണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിലേക്ക് എത്തിക്കുന്ന ബലിമാംസ വിതരണ പദ്ധതിയില്‍ സഹകരിക്കാന്‍ വിവിധ ഹജ്ജ് മിഷനുകള്‍ ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന രാജ്യങ്ങളിലേക്കാണ് ബലിമാംസം കയറ്റി അയക്കുന്നത്. ഹജ്ജ് വേളയില്‍ ബലിയറുക്കുന്ന മൃഗങ്ങളുടെ ഇറച്ചി മക്കയില്‍ അല്‍പമാണ് വിതരണം ചെയ്യാറുള്ളത്. ബാക്കി മുഴുവനും ഇത്തരം രാജ്യങ്ങളിലെക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം 42,0000 ബലിമൃഗങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറുത്തത്. ശാസ്ത്രീയമായി ബലി നടത്തി ഇറച്ചിയും മറ്റും വേര്‍തിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വിപുലമായ സംവിധാനങ്ങളുണ്ട്. പരിസ്ഥിതി, ആരോഗ്യ മേഖലയില്‍ പ്രയാസവുമുണ്ടണ്ടാക്കാതെ നടത്തുന്ന പദ്ധതി ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ക്ക് നേരിട്ടു കാണാനും അവസരമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നു കോടി ദരിദ്രര്‍ക്കാണ് ബലിമാംസം വിതരണം ചെയ്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.