2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ബലിപെരുന്നാള്‍: സഊദിയില്‍ 16 മുതല്‍ പത്തു ദിവസം സാമ്പത്തിക മേഖലയില്‍ അവധി

റിയാദ്: ബലി പെരുന്നാള്‍ പ്രമാണിച്ച് രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ മാസം 16 മുതല്‍ 26 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ബാങ്കായ സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു.

ഹാജിമാരുടെ സേവനങ്ങള്‍ക്കായി മക്ക, മദീന, മശാഇറുകള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ബാങ്കുകളും താല്‍ക്കാലിക ഓഫിസുകളും പെരുന്നാള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും.

തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വെള്ളി, ശനി ദിവസങ്ങളില്‍ പോലും ബാങ്കുകള്‍ സേവനം ഉറപ്പുവരുത്തും.

ഉപയോക്താക്കള്‍ക്ക് നേരിടുന്ന പ്രയാസം ഒഴിവാക്കുന്നതിനായി നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അവധിക്കാലത്ത് ഏതാനും ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘മണി ട്രാന്‍സ്ഫര്‍’ സ്ഥാപനങ്ങള്‍ക്കും ഈദ് അവധി സംബന്ധിച്ചും അവധിക്കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള ‘സാമ’ നിര്‍ദേശങ്ങളെല്ലാം ബാധകമാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.