2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ബബിതയുടെ ഒളിംപിക് പങ്കാളിത്തം അനിശ്ചിത്വത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം ബബിത കുമാരിയുടെ ഒളിംപിക് പങ്കാളിത്തം അനിശ്ചിതത്വത്തില്‍. ഏഷ്യന്‍ ഒളിംപിക് യോഗ്യതാ മത്സരത്തില്‍ മംഗോളിയയുടെ സുമിയ എര്‍ദെനെച്ചിമെഗിനോട് ബബിത പരാജയപ്പെട്ടിരുന്നു. പിന്നീട് സുമിയ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ബബിതയ്ക്ക് ഒളിംപിക് യോഗ്യത സ്വന്തമായത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വാഡയുടെ പരിശോധനയില്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുമിയക്ക് ഒളിംപിക് യോഗ്യത തിരികെ ലഭിച്ചു. ഇതോടെയാണ് ബബിതയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായത്. 

യുനൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് അസോസിയേഷന്‍ സുമിയക്ക് 53 കിലോ വിഭാഗത്തിലാണ് ഒളിംപിക് ക്വാട്ട അനുവദിച്ചത്. ഇതോടെ സ്വാഭാവികമായും ബബിത യോഗ്യതയ്ക്കു പുറത്തുപോവേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ അസോസിയേഷന്‍ വ്യക്തത വരുത്തിയിട്ടില്ല. ഇന്ത്യന്‍ റെസ്‌ലിങ് ഫെഡറേഷനും ഇക്കാര്യത്തില്‍ ആശങ്കയറിച്ചിട്ടുണ്ട്. ബബിതയ്ക്ക് യോഗ്യത നഷ്ടമായാല്‍ അത് ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവും

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.