2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ബന്ധുനിയമന വിവാദം സി.പി.എം സെക്രട്ടേറിയറ്റ് പരിശോധിക്കും

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദം ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജലീലിനെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.
ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു നടന്ന കൂടിക്കാഴ്ച ഇരുപതു മിനിറ്റോളം നീണ്ടു. വിവാദം ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യുന്നതിനു മുന്നോടിയായാണ് കോടിയേരി ജലീലില്‍നിന്നു വിശദീകരണം തേടിയത്.
രണ്ടു വര്‍ഷത്തിനു ശേഷം അദീബ് നല്‍കിയ അപേക്ഷ കണക്കിലെടുത്താണ് നിയമിച്ചതെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ജലീല്‍ കോടിയേരിക്കു നല്‍കിയ വിശദീകരണം.
വിജ്ഞാപന പ്രകാരം ഏഴു പേരാണ് ജനറല്‍ മാനേജര്‍ തസ്തികയിലേയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ ആറു പേര്‍ക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ലെന്നു വിശദീകരണ കുറിപ്പില്‍ പറയുന്നു.
അപേക്ഷകരില്‍ മൂന്നു പേര്‍ മാത്രമാണ് കോഴിക്കോടു നടന്ന അഭിമുഖത്തില്‍ പങ്കെടുത്തത്. അവര്‍ക്ക് ഡപ്യൂട്ടേഷനില്‍ വരാന്‍ കഴിയില്ലെന്നും അതു സര്‍ക്കാരിനു കൂടുതല്‍ ബാധ്യതയാകുമെന്നതിനാല്‍ നിയമിച്ചില്ലെന്നും വിശദീകരണ കുറിപ്പിലുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.