2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ബന്ധുനിയമന വിവാദം: റിയാബ് ചെയര്‍മാനെ പുറത്താക്കി

 

ഇടുക്കി: ബന്ധുനിയമന വിവാദത്തില്‍ നിഷ്പക്ഷത പുലര്‍ത്തിയ റിയാബ് മേധാവിയെ മാറ്റി ജയരാജന്റെ അഴിച്ചുപണി. റിയാബ് ചെയര്‍മാന്‍ ഡോ. എം.പി സുകുമാരന്‍ നായരെയാണ് നീക്കിയത്. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നീക്കം ചെയ്തു. കെ.എം.എം.എല്ലിനെ 2017 -18 ല്‍ 195.78 കോടി രൂപ ലാഭത്തിലാക്കിയിരുന്നു. വ്യവസായ- മാനേജ്‌മെന്റ് മേഖലയിലെ രാജ്യാന്തര വിദഗ്ധരില്‍ ഒരാളാണ് ഡോ. സുകുമാരന്‍ നായര്‍. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാനെ നിയമിക്കാനുള്ള റിയാബിന്റെ അവകാശത്തെ മറികടന്ന് മന്ത്രി നടത്തിയ ബന്ധു നിയമനത്തെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ സുകുമാരന്‍ നായര്‍ മന്ത്രിക്ക് അനുകൂല നിലപാട് പുലര്‍ത്തിയിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.