2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

 

ചെന്നൈ: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത ബന്ദിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം ബന്ദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി ഡി.എം.കെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ പ്രതിഷേധത്തിന് ഡി.എം.കെ എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, വ്യാപാര-വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍ അടക്കമുള്ള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ബന്ദിനോട് സഹകരിക്കണമെന്നും ഇതുവഴി ബി.ജെ.പി സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്നും സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു.
ഇത്തരത്തില്‍ പോയാല്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപയാകുമെന്നും അദ്ദേഹം ആരോപിച്ചു. അസംകൃത എണ്ണ വില കുറയുമ്പോഴും ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഭാരത ബന്ദിന് ബിഹാറില്‍ ആര്‍.ജെ.ഡിയും കര്‍ണാടകയില്‍ ജെ.ഡി.എസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദ് ദിനത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ആര്‍.ജെ.ഡി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് രാംചന്ദ്ര പൂര്‍വെ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.